February 15, 2007

വീണ്ടും ഒരു ചീറ്റിപോയ HDR "പരൂക്ഷണം"



വീണ്ടും ഒരു ചീറ്റിപോയ HDR "പരൂക്ഷണം" അരെയും കണിക്കണ്ട കാണിക്കണ്ട എന്നും വെച്ചിരിച്ചിരികുകയായിരുന്നു. പിന്നെ തോന്നി കാണിക്കാമെന്നു.

മൂനു exposure ചെയ്തു colour intensity balance ചെയ്യാനുള്ള ശ്രമമായിരുന്നു. ഞാനറിഞ്ഞോ ആ പുല്ലുകളു് കാറ്റില്‍ നീങ്ങുമെന്ന് !
പടം മൂനും overlay ചെയ്തപ്പോള്‍ വിദൂരത്തില്‍ Emirates Tower എല്ലാം കൊള്ളാം ബാക്കിയുള്ള മുളയും ചെടിയുമെല്ലാം ആടിപ്പോയി. ഇതായിരിക്കും ലവമ്മാര്‍ surrealism എന്നും മറ്റെ തൊലിപ്പെന്നുമെല്ലാം പറയണത്. എന്തരായാലും നിങ്ങളു "അതി"പ്രായങ്ങളു് പറ. Posted by Picasa

9 comments:

  1. വീണ്ടും ഒരു ചീറ്റിപോയ HDR "പരൂക്ഷണം"

    saptan, nalan, thulasi, kumar, divaswapnam.

    നിങ്ങള്‍ക്‍ എന്നെ കൊല്ലാം.

    പിന്നെ ഇതില്‍ composition "വാലന്സ്" ഒന്നും നോക്കല്ലും. ചുമ്മ test അടിച്ചതാണു്.

    HDR technique കൊള്ളാമോ എന്നു നോക്ക്. foreground/background intensity ഇതു മതിയോ?.

    വിമര്‍ശിക്കു please.

    ReplyDelete
  2. colour intensity balance..overlay ..surrealism.. ???!!!! :-(((

    ReplyDelete
  3. പീലിക്കുട്ടിക്ക് അതു മാത്രമേ മനസ്സിലാവാത്തതുള്ളൂ? എന്നാല്‍ HDR എന്നാല്‍ എന്താണെന്ന് പറഞ്ഞേ. നോക്കട്ടെ.

    ReplyDelete
  4. അണ്ണാ,

    ഫോര്‍ഗ്രൗണ്ട്‌ ഇരുണ്ടും, ബാക്ഗ്രൗണ്ട്‌ ഭയങ്കരമായി വെളുത്തും ഇരിക്കുന്നു.

    പരൂക്ഷണം വിജയിച്ചു കഴിഞ്ഞ്‌ ഞങ്ങളേം കൂടി പഠിപ്പിക്കു! :)

    ReplyDelete
  5. uഇത് സാബീല്‍ പാര്‍ക്കില്‍ നിന്ന് എടുത്ത ഫോട്ടോ ആണോ? കിടിലന്‍...ഒരു ചിത്രം വരച്ച പോലെ ഉണ്ട്..

    ReplyDelete
  6. ഫാരിസ്
    നന്ദി.

    Peelikkutty:
    HDR എന്നാല്‍ High Dynamic Range എന്നാണു.

    നമുക്ക് കണ്ണില്‍ കാണുന്ന ചിത്രം തലച്ചോറിലാണു സംസ്കരിക്കുന്നത്. നേരില്‍ നോക്കുംബോള്‍ പ്രകാശത്തിന്റെ തീക്ഷ്ണത (intensity) ദൃശ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരു പോലെയായിരിക്കില്ല. അതുപോലെ തന്നെ അതിന്റെ ക്രമീകരണം നടത്തുന്നത് തലച്ചോറാണു. കണ്ണിന്റെ iris പ്രകാശ ക്രമീകരണം മാത്രമെ ചെയുന്നുള്ളു.




    പ്രകാശക്രമീകരണം കമറയുടെ diaphragm വികസിച്ചും ചുരുങ്ങിയും അണു പ്രകാശത്തെ ക്രമീകരിക്കുന്നത്. ഒരൊറ്റ exposure കൊണ്ട് എടുക്കുന്ന ഏതൊരു ചിത്രമായാലും ചിത്രത്തിന്റെ ചില ഭാഗങ്ങളില്‍ പ്രകാശം കുറഞ്ഞും കൂടിയും വരാം.

    digital photographyയില്‍ ഈ പ്രശ്നം പരിഹരിക്കുന്നത്, ഒരേ ദൃശ്യം tripod ഉപ്യോഗിച്ച് മൂനു പ്രത്യേക ചിത്രങ്ങളായി എടുക്കും ഒന്നാമത്തതിനു exposure compensation -2
    രണ്ടാമത്തതിനു exposure compensation 0
    മുനാമത്തതിനു് exposure compensation +2

    ഇങ്ങനെ ചിത്രങ്ങള്‍ എടുത്തിട്ട് HDR software (Open source Software ലഭ്യമാണു്)
    ഉപയോഗിച്ച് മൂനു ചിത്രങ്ങളും ഒരുമിപ്പിക്കാം.


    ഇതാണു HDR photographyയുടെ ഗുട്ടന്സ്




    ഇതു സബീല്‍ പാര്‍ക്‍ തന്നെ.
    :)

    ReplyDelete
  7. വളരെ ഉപകാരം കൈപ്പള്ളി ചേട്ടാ.ഗുട്ടന്‍‌സ് കൊറച്ചൊക്കെ മനസ്സിലായീന്നു തോന്നുന്നു:)



    ശ്രീജിത്തെ HDR ന്നു പറഞ്ഞാ High Dynamic Range :-)))))))))

    ReplyDelete
  8. കൈപ്പള്ളീ,
    ഞാന്‍ ഈ സാങ്കേതികവിദ്യയെ കുറിച്ച് കേട്ടിട്ടുണ്ട്,ഇതില്‍ ഫോട്ടോ overlay ചെയ്യാന്‍ പ്രത്യേക സോഫ്റ്റ്വേര്‍ ആണോ ഉപയോഗിക്കുന്നത്? കൂടുതല്‍ വിശദാംശങ്ങള്‍ പറഞ്ഞു തരണേ!
    ആ കെട്ടിടത്തിന്റെ ഭാഗം കൊണ്ട് കുറച്ച് ഓവര്‍ എക്സ്പ്പോസ്ഡ് ആയി പോയി എന്നു തോന്നുന്നു, നട്ടുച്ചയ്ക്ക് എടുത്തതാണോ? 3 തവണ എടുത്തപ്പോള്‍ 3 പോയിന്റുകള്‍ അല്ലേ വെളിച്ചം അളക്കാന്‍ ഉപയോഗിച്ചത്?

    ReplyDelete
  9. ഓഫ് ടോപ്പിക്ക് ഒരെണ്ണം : കൈപ്പള്ളിയുടെ ജി മെയിലിലേക്ക് 2-3 മെയില്‍ വിട്ടിടുണ്ടേ!
    qw_er_ty

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.